Enjoy cooking
Browse through over
650,000 tasty recipes.
Home » » ചാള/മത്തി-ഇരുമ്പൻപുളി-കറി

ചാള/മത്തി-ഇരുമ്പൻപുളി-കറി

Written By Yesterday ones more on Monday, 9 January 2017 | 03:59

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മീൻകറിയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. വളരെ ഔഷധഗുണമുള്ള ഇരുമ്പൻപുളി ഇട്ടുവച്ച മത്തി/ചാള കറി

ആവിശ്യമായ സാധനം 

ചാള/മത്തി-അരക്കിലോ 
ഇരുമ്പൻപുളി - 10 എണ്ണം 
തേങ്ങാ-അരമുറി 
പച്ചമുളക് - 7 എണ്ണം 
ഇഞ്ചി - 2 കഷ്ണം 
വെളുത്തുള്ളി - ഒന്ന് (മുഴുവന്നോടുകൂടി )
മഞ്ഞപ്പൊടി - 1/4 ടിസ്‌പൂൺ 
മുളകുപൊടി - 2 ടിസ്‌പൂൺ
വെളിച്ചെണ്ണ - ആവിശ്യത്തിന് 
കടുക് - 1 ടിസ്‌പൂൺ
വറ്റൽമുളക് 4 എണ്ണം 
ചെറുഉള്ളി - 4 എണ്ണം 

തയാറാക്കുന്ന വിധം:

തേങ്ങാ,മഞ്ഞപ്പൊടി,മുളകുപൊടി,ഇഞ്ചി,വെളുത്തുള്ളി എന്നിവ പഞ്ഞിപോലെ അരച്ചതും (അരകല്ലിൽ അരച്ചാൽ സ്വാദ്കൂടും). പച്ചമുളകും ഇരുമ്പാമ്പുളിയും നെടുകെകേറിയതും കൂടി ഒന്നിച്ചു മൺചട്ടിയിലേക്കു അല്പം വെള്ളവുംചേർത്തു വക്കുക.
അല്പം ചൂടായ അരപ്പിലേക്കു മീൻകഷ്ണങ്ങൾ ഇട്ട് വേവിക്കുക 
മീൻകഷ്ണങ്ങൾ വെന്തശേഷം വെളിച്ചെണ്ണയും കടുകും വറ്റൽമുളകും ഉള്ളിയുംകൂടി  താളിച്ച് മീൻകറിയിലേക്കു ഒഴിക്കുക ചുടോടെയോ തണുതനിത്തനുശേഷമോ വിളമ്പാം 
SHARE

About Yesterday ones more

1 comments :

  1. Baccarat Rules: A Beginner's Guide to Baccarat and Poker
    This will guide you through the 제왕카지노 best online casino promotions and 바카라 사이트 Baccarat tables are the most 인카지노 popular in Asia and North America.

    ReplyDelete