കപ്പ ബിരിയാണി സാദാരണ ബീഫ് വെച്ചാണല്ലോ ഉണ്ടാക്കാർ! ഒരു ചെയിഞ്ചിനു ചിക്കൻ വെച്ചുണ്ടാക്കി നോക്കു...$

കപ്പ ബിരിയാണി ഉണ്ടാക്കുന്ന വിധം :
1 കിലോ കപ്പ തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആയി മുറിച് ആവിശ്യയതിനു ഉപ്പ്, മുളഗ്പൊടി, മഞ്ഞൾ പൊടി ചേർത്ത് വേവിച്ചെടുക്കുക.
1/2 കിലോ ചിക്കൻ 3 പച്ച മുളഗ് ചതച്ചത്,1 tspn വെള്ളുത്തുള്ളി പെയിസ്റ്റ്, 1 tspn ഇഞ്ചി പെയിസ്റ്റ്, അല്പം മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് വേവിക്കുക.
ഇനി ഒരു പാത്രം എടുത്ത് 10 ചെറിയ ഉള്ളി,1 tspn ഇഞ്ചി-വെളുത്തുള്ളി പെയിസ്റ്റ്,6 പച്ച മുളഗ് എന്നിവ കുറച് മഞ്ഞൾ പൊടി,മുളഗ് പൊടി, മല്ലി പൊടി, ഗരം മസാല പൊടി പിന്നെ കുരുമുളഗ് പൊടിയും ചേർത്ത് വയറ്റി എടുക്കുക.ആവിശ്യം അനുസരിച് ഉപ്പും ചേർത്തിളക്കുക. ഇനി വേവിച് വെച്ച ചിക്കനും കപ്പയും ഈ മസാലയിലേക്ക് ചേർക്കുക. ഇനി കുറച് ചെറുനാരങ്ങാ നീരും കൂടി ചേർക്കുക.
ഇനിയൊരു ചട്ടി എടുത്ത് കടുക്, ഉണക്ക മുളഗ്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ വറുത്തിടുക.ഇത് കപ്പയിൽ ഒഴിച് നന്നായി യോജിപ്പിക്കുക.കപ്പ ബിരിയാണി റെഡി!
കടപ്പാട് : Muhammad Raihan
കടപ്പാട് : Muhammad Raihan
0 comments :
Post a Comment