ആവശ്യമായ സാധനങ്ങൾ:
തേങ്ങാ -അര മുറി
വറ്റൽ മുളക് - 4 എണ്ണം
ഇഞ്ചി - ഒരു കഷ്ണം
ഉള്ളി - 6 എണ്ണം
വാളൻപുളി - ഒരു കഷ്ണം
ഉപ്പ് - ആവിശ്യത്തിന്
ഉള്ളി - 6 എണ്ണം
വാളൻപുളി - ഒരു കഷ്ണം
ഉപ്പ് - ആവിശ്യത്തിന്
തയാറാക്കുന്ന വിധം:
തേങ്ങ അടുപ്പിലിട്ട് ചുട്ടെടുക്കുകയാണ് ആദ്യം വേണ്ടത്. ഗ്യാസടുപ്പാണെങ്കില്‍ തേങ്ങ ചിരട്ടയില്‍ നിന്നും വേര്‍തിരിച്ചെടുത്ത് കഷ്ണങ്ങളാക്കി പപ്പടം പൊള്ളിക്കുന്ന കമ്പിയിലോ മറ്റോ കുത്തി ന്നായി ചുട്ടെടുക്കാം.അതിനുശേഷം വറ്റല്‍ മുളകും, ഇഞ്ചിയും (ഇവരണ്ടും കൂടി ചുട്ടെടുത്താല്‍ നന്നായിരിക്കും) ഉള്ളിയും, കറിവേപ്പിലയും, പാകത്തിന് ഉപ്പും, വാളന്‍പുളിയും ചേര്‍ത്ത് വെള്ളത്തിന്റെ അംശം പരമാവധി കുറച്ച് അരച്ചെടുക്കുക. അമ്മിക്കല്ലിലായാല്‍ അതിന്റെ സ്വാദ് വേറെതന്നെയാണ്.

0 comments :
Post a Comment