1.വലിയ മീൻ വൃത്തിയാക്കി വരഞ്ഞത് /
കഷ്ണങ്ങൾ ആക്കിയത് - അരകിലോ
3.മുളകുപൊടി - അര ടീസ്പൂൺ
വെളിച്ചെണ്ണ - അര കപ്പ്
ചുവന്നുള്ളി - അര കപ്പ് ( കനം കുറച്ചു അരിഞ്ഞത് )
2.പച്ചമുളക് - 2 ടീസ്പൂൺ (ചെറുതായി അരിഞ്ഞത് )
ഇഞ്ചി - 1 ടീസ്പൂൺ
3.മുളകുപൊടി - അര ടീസ്പൂൺ
വെളുത്തുള്ളി - 10 അല്ലി
കുരുമുളക്പൊടി - അര ടീസ്പൂൺ
കടുക് - കാൽ ടീസ്പൂൺ
മഞ്ഞൾ - 1 കഷ്ണം( പൊടിയാണെങ്കിൽ അര ടീസ്പൂൺ )
വാളൻപുളി,ഉപ്പ് - ആവിശ്യത്തിന്
4. വിനാഗിരി - പാകത്തിന്
5. തേങ്ങാ - അര കപ്പ്
തയാറാക്കുന്ന വിധം:
മീനിൽ ഉപ്പ് പുരട്ടി അരമണിക്കൂർ വയ്ക്കുക.മൂന്നാമത്തെ ചേരുവകൾ വിനാഗിരിതൊട്ടു അരച്ചെടുക്കുക.തേങ്ങാ പ്രേത്യേകം തരുതരുപ്പായി അരച്ചെടുക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോൾ ഉള്ളിയും പച്ചമുളകും ഇഞ്ചിയും വഴറ്റുക. ഈ അരപ്പിലേക് തേങ്ങാ അരച്ചതും ചേർത്ത് വഴറ്റുക. ഇത് മീൻ കഷ്ണങ്ങളിൽ പൊതിയുക. വാഴയിലാവാട്ടി അതിൽ എണ്ണമയം പുരട്ടിയശേഷം മസാലപൊതിഞ്ഞു മീൻകഷ്ണങ്ങൾ അതിൽ വച്ച് വാഴനാരുകൊണ്ടു കെട്ടിപൊതിയണം. ചിനച്ചട്ടിയിൽ എണ്ണപുരട്ടി മീൻ അതിലിടണം. ഒരു പത്രം കൊണ്ട് മൂടി തിരിച്ചും മറിച്ചും മൊരിച്ചെടുക്കുക ഇടത്തരം തീ ഉപയോഗിക്കുക വെന്ത ശേഷം ചൂടോടെ കെട്ടഴിച്ചു വിളമ്പാം.

0 comments :
Post a Comment