Enjoy cooking
Browse through over
650,000 tasty recipes.
Home » » പോര്‍ക്ക്‌ ഫ്രൈ

പോര്‍ക്ക്‌ ഫ്രൈ

Written By Yesterday ones more on Friday, 17 February 2017 | 21:58

ആവശ്യമുള്ള സാധനങ്ങള്‍:

1. പോര്‍ക്ക് - ഒരു കിലോ
2. മുളകുപൊടി - മൂന്ന് ടീസ്പൂണ്‍
3. മല്ലിപ്പൊടി - മൂന്ന് ടീസ്പൂണ്‍
4. മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
5. ഇറച്ചിമസാല (പൊടി) - രണ്ട് ടീസ്പൂണ്‍
6. ചെറിയ ഉള്ളി - 50 ഗ്രാം
7. ഇഞ്ചി - 25 ഗ്രാം
8. പച്ചമുളക് - ആറ് എണ്ണം
9. വെളുത്തുള്ളി - രണ്ട് അല്ലി
10. വെളിച്ചെണ്ണ - രണ്ട് ടീസ്പൂണ്‍
11. കറിവേപ്പില - രണ്ട് കതിര്‍
12. ഉപ്പ് - ആവശ്യത്തിന്
13. കുരുമുളക് പൊടി
14. സവോള - രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം:

പോര്‍ക്ക്‌ , മഞ്ഞപ്പൊടി , മുളകുപൊടി , കുരുമുളകുപൊടി , മീറ്റ്‌ മസാല , ഗരം മസാല , ഉപ്പ് എന്നിവ ചേര്‍ത്തു മിക്സ് ചെയ്തു ഒരു ഗ്ലാസ്‌ വെള്ളവും ചേര്‍ത്തു കുക്കറില്‍ ഇട്ടു മൂന്നു വിസില് അടിക്കാന്‍ വെയിറ്റ്‌ ചെയ്യുക.

ഈ സമയം കൊണ്ട് സവോള , ഇഞ്ച് , വെളുത്തുള്ളി , പച്ച മുളക് എന്നിവ ഒരു പാത്രത്തില്‍ വഴറ്റുക .

പിന്നീട് കുക്കറില്‍ നിന്ന് പോര്‍ക്ക്‌ എടുത്തു ഈ വഴട്ടിയത്തിലേക്ക് ഇട്ടു അടച്ചു വച്ച് വേവിക്കുക .( അടിയില്‍ പിടിക്കാതെ ഇടയ്ക്കിടയ്ക്ക് ഇളക്കണം )

പോര്‍ക്ക്‌ നന്നായി വേവുന്നത് വരെ വരട്ടണം.അല്‍പ്പം കുരുമുളക് പൊടി വിതറി കറിവേപ്പില ചേര്‍ത്തു ഇറക്കിയാല്‍ സംഗതി റെഡി.

പാത്രം അല്‍പ്പം ചരിച്ചുവെച്ചാല്‍ ഇറച്ചിയിലെ നെയ്യ് അടിയും. അത് നീക്കം ചെയ്താല്‍ ഫ്രൈ നല്ലപോലെ ഡ്രൈയായി കിട്ടും.

കഴിച്ചു ബാക്കി ഉണ്ടെങ്കില്‍ പിന്നേയും വരട്ടിയാല്‍ ടേയ്സ്റ്റ് കൂടും.
SHARE

About Yesterday ones more

0 comments :

Post a Comment