Enjoy cooking
Browse through over
650,000 tasty recipes.
Home » » CHOCOLATE PAN CAKE POCKETS.

CHOCOLATE PAN CAKE POCKETS.

Written By Yesterday ones more on Friday, 17 February 2017 | 06:56

ഫോറിൻ കൂടി ഒന്ന് പരീക്ഷിക്കൂ ...
കുട്ടികൾക്കു വേണ്ടി ഒരു സിംപിൾ സ്നാക്...

ആവശ്യമായ സാധനങ്ങൾ:  

മുട്ട....2
മൈദ....1 കപ്പ്
പഞ്ചസാര.. 3 ടീസ്പൂൺ
ബേക്കിംഗ് പൗഡർ..1/2 ടീസ്പൂൺ
ഉപ്പ്...1/4 ടീസ്പൂൺ
പാൽ..1 കപ്പ്
ബട്ടർ..2 ടേബിൾ സ്പൂൺ
വാനില എസാസൻസ്...1/2 ടീസ്പൂൺ
ചോക്ലേറ്റ് പീസസ്...ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

മുട്ട വൈറ്റും യോക്കും വേർത്തിരിച്ച് വെക്കുക.മൈദ  ഉപ്പും  പഞ്ചസാരയും ബേക്കിംഗ് പൗഡറും കൂടെ ഇടഞ്ഞ് വെക്കുക.
ഒരു ബൗളിൽ എഗ്ഗ് യോക്കും വാനിലയും ചേർത്ത് മിക്സ് ചെയുക .അതിലേക്ക് പാലും ഉരുക്കിയ ബട്ടറും ചേർക്കുക.ഇതിലേക്ക്  മൈദ മിക്സ് ചേർത്തിളക്കുക.മറ്റൊരു ബൗളിൽ എഗ്ഗ് വൈറ്റ് നന്നായി ബീറ്റെയ്യുക.ഇത് കുറേശ്ശെയായി മൈദ മിക്സിൽ ചേർത്തിളക്കുക..ഒരു നോൺസ്റ്റിക് ഉണ്ണിയപ്പച്ചട്ടിയിൽ എണ്ണ തടവി കുഴിയുടെ പകുതി ഭാഗം വരെ ഒഴിച്ച  മീതെ ഒരു പീസ് ചോക്ലേറ്റ് വെച്ച് ശേഷം അത് മൂടുന്ന വിധം കുറച്ച് കൂടെ ഒഴിച്ച  മീഡിയം ഫ്ലെയിമിൽ അടച്ച് വെച്ച് വേവിക്കുക.ഒരു ഭാഗം വെന്താൽ മറിച്ചിട്ട് മറ്റേ ഭാഗവും വേവിച്ചെടുക്കുക.
CHOCOLATE PAN CAKE POCKETS. റെഡി 

SHARE

About Yesterday ones more

0 comments :

Post a Comment