Enjoy cooking
Browse through over
650,000 tasty recipes.
Home » » പഴം അട

പഴം അട

Written By Yesterday ones more on Wednesday, 8 February 2017 | 06:56

വൈകുന്നേരം കുട്ടികൾ സ്കൂൾ വിട്ടു വന്നാൽ  അവർക്കു  എന്തെങ്കിലും കഴിക്കാൻ വേണം 
എങ്കിൽ പിന്നെ നല്ലയൊരു പലഹാരം ഉണ്ടാക്കികൊടുത്തുകൂടെ........!!!!!

ആവശ്യമായ സാധനങ്ങൾ:  

അരിപ്പൊടി - 1 Kg
പഴം - 1Kg o/2 Kg
ശർക്കര - ( 500ഗ്രാം)
തേങ്ങ - 1
നല്ലജീരകം - 2 വലിയ സ്‌പൂൺ
ഏലക്ക- 10 എണ്ണം
ഉപ്പ് - 1/2 ടീസ്പൂൺ
വാഴയില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

അരിപ്പൊടി ഉപ്പുംചേർത്ത് ചെറുചൂടുവെള്ളത്തിൽ കുഴച്ചു 20 മിനിറ്റ് വെക്കുക . പഴം വട്ടം അരിഞ്ഞു വെക്കുക . ഏലക്ക പൊടിച്ചു വെക്കുക . തേങ്ങചിരകിയതിൽ ശർക്കര ചീകി നല്ലജീരകവും , ഏലക്ക പൊടിയും ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക . ഓരോ വാഴയിലയിൽ കുഴച്ചുവെച്ചിരിക്കുന്ന അരിമാവ് കൈകൊണ്ടു നേർമയായി പരത്തുക . അതിന്റെ മുകളിൽ ശർക്കര പീര വിതറുക . അതുകഴിഞ്ഞു പീരയുടെ മുകളിൽ വട്ടം അരിഞ്ഞു വെച്ചിരിക്കുന്ന പഴം വെക്കുക ഇല മടക്കി ഇഡലി പാത്രം 20 മിനിറ്റ് വേകിച്ചെടുക്കാം. പഴം അട റെഡി
TiPs : 
ഓരോരോ ആകൃതിയിൽ മുറിച്ചു കൊടുക്കുകയാണെങ്കിൽ കുട്ടികൾ ഇഷ്ടത്തോടെ കഴികഴിച്ചുകൊള്ളും ....
SHARE

About Yesterday ones more

0 comments :

Post a Comment